Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : St.george School Thalayolapparambu

കുഞ്ഞുങ്ങൾക്ക് തപാൽ ഓഫീസിൽ എന്തുകാര്യം ?

കൊ​ച്ചി: കു​ഞ്ഞു​ങ്ങ​ൾ​ക്ക് ത​പാ​ൽ ഓ​ഫീ​സി​ൽ എ​ന്തു​കാ​ര്യ​മെ​ന്ന് ഇ​നി​യാ​രും ചോ​ദി​ക്ക​രു​ത്. എ​ഴു​ത്തെ​ഴു​താ​നും അ​ത് ക​വ​റി​ലി​ടാ​നും സ്റ്റാ​മ്പു വാ​ങ്ങി ഒ​ട്ടി​ക്കാ​നും അ​യ​ക്കാ​നു​മെ​ല്ലാം അ​വ​ർ പ​ഠി​ച്ചു ക​ഴി​ഞ്ഞു.

സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ൾ അ​ര​ങ്ങു​വാ​ഴു​ന്ന ഇ​ക്കാ​ല​ത്തും ത​ല​യോ​ല​പ്പ​റ​മ്പ് സെ​ന്‍റ് ജോ​ർ​ജ് സ്കൂ​ളി​ലെ കു​ഞ്ഞു​ങ്ങ​ൾ എ​ല്ലാ​വ​രും ഇ​ന്ന് ത​ല​യോ​ല​പ്പ​റ​മ്പ് പോ​സ്റ്റ് ഓ​ഫീ​സി​ൽ എ​ത്തി​യ​ത് ത​ങ്ങ​ൾ സ്വ​യം പെ​യി​ന്‍റ് ചെ​യ്ത് ത​യാ​റാ​ക്കി​യ ക്രി​സ്മ​സ് ക​ത്തു​ക​ളു​മാ​യി.

വ​രി​വ​രി​യാ​യി നി​ന്ന് അ​ഞ്ചു രൂ​പ​യു​ടെ സ്റ്റാ​മ്പ്‌ പോ​സ്റ്റ്‌ മാ​സ്റ്റ​റോ​ടു ചോ​ദി​ച്ചു വാ​ങ്ങി ക​വ​റി​ൽ പ​ശ​യെ​ടു​ത്തൊ​ട്ടി​ച്ച് ത​ങ്ങ​ളു​ടെ ക​ത്തു​ക​ൾ ത​പാ​ൽ പെ​ട്ടി​യി​ൽ അ​വ​ർ ഇ​ട്ടു.

ത​ല​യോ​ല​പ്പ​റ​മ്പ് പോ​സ്റ്റ്‌ മാ​സ്റ്റ​ർ ദി​വ്യ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജീ​വ​ന​ക്കാ​ർ കു​ട്ടി​ക​ളെ​യും അ​ധ്യാ​പ​ക​രെ​യും സ്വീ​ക​രി​ച്ചു. സ്വ​ന്തം മാ​താ​പി​താ​ക്ക​ൾ​ക്കാ​യാ​ണ് സെ​ന്‍റ് ജോ​ർ​ജ് സ്കൂ​ളി​ലെ ന​ഴ്സ​റി മു​ത​ൽ ര​ണ്ടാം ക്ലാ​സ് വ​രെ പ​ഠി​ക്കു​ന്ന 180 കു​ട്ടി​ക​ൾ, പ്രാ​യോ​ഗി​ക പ​രി​ശീ​ല​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ആ​ശം​സാ കാ​ർ​ഡു​ക​ൾ സ്വ​യം ത​യാ​റാ​ക്കി​യ​തും അ​യ​ക്കു​ന്ന​തും.

സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ബെ​ന്നി ജോ​ൺ മാ​രാം​പ​റ​മ്പി​ൽ, അ​സി. മാ​നേ​ജ​ർ ഫാ​ദ​ർ ആ​ൽ​ജോ ക​ള​പു​ര​ക്ക​ൽ, കി​ന്‍റ​ർ​ഗാ​ർ​ട്ട​ൻ സൂ​പ്പ​ർ​വൈ​സ​ർ സി​സ്റ്റ​ർ ഡ​യ​സ് ഫ്രാ​ൻ​സി​സ്, ഹെ​ഡ് മി​സ്ട്രെ​സ് ആ​ഷാ ജോ​സ​ഫ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Latest News

Corehub Up